07:54am 30 October 2026
NEWS
ഇറാൻഅംബാസിഡറോഡ്പ്രതിഷേധമറിയിച്ച് ഖത്തർ
25/06/2025  02:07 PM IST
nila
ഇറാൻഅംബാസിഡറോഡ്പ്രതിഷേധമറിയിച്ച് ഖത്തർ

ദോഹ :  ഖത്തറിലെ ഇറാൻ അംബാസിഡർ  അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
അമേരിക്കൻ സൈനിക
താവളത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ ആക്രമണം നടത്തിയതിന്റെ പശ്ചാതലത്തിലാണ് ഖത്തറിന്റെ നടപടി.  ഇറാനിയൻ റെവല്യൂഷണറി ഗാർഡ് നടത്തിയ അൽ-ഉദൈദ് വ്യോമതാവളത്തിലെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.നല്ല അയൽപക്ക തത്വങ്ങൾക്കും ഖത്തറും ഇറാനും തമ്മിലുള്ള അടുത്ത ബന്ധത്തിനും വിരുദ്ധമാണ് ഖത്തറിന് നേരെ നടത്തിയ നിയമലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ എല്ലായ്പ്പോഴും ഇറാനു വേണ്ടി വാദിക്കുകയും നയതന്ത്ര ശ്രമങ്ങൾ നടത്തുകയും ചെയ്യാറുള്ള രാജ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 
രാജ്യത്തിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img